Entertainment

ക്ളാസ് റൂമിൽ വയ്ച്ച് സ്വന്തം വിദ്യാർഥിയെ വിവാഹം ചെയ്തു കോളേജ് പ്രഫസർ

പശ്ചിമ ബംഗാളിൽ കോളേജ് പ്രൊഫസർ ആയ പ്രായം ചെന്ന ടീച്ചർ തന്റെ വിദ്യാർഥിയെ ക്ളാസിൽ വയ്ച്ച് വിവാഹം ചെയ്ത വീഡിയോ വൈറൽ.ഒറ്റ നോട്ടത്തിൽ വിദ്യാർഥിക്ക് പ്രായപൂർത്തിയായി എന്ന് തോന്നിക്കുന്നില്ല. മാത്രമല്ല വിവാഹ പ്രായം പുരുഷന്മാർക്ക് 21 വയസ് എന്നതും ഈ കുട്ടിക്ക് തികഞ്ഞിട്ടില്ല.ബാനർജി എന്നാണ്‌ ടീച്ചറുടെ പേർ.

ടീച്ചർ കല്യാണ സാരിയിലും വേഷത്തിലും ആണ്‌. പ്രഫസർ കൂടിയായ സ്ത്രീ വിവാഹ ചിത്രങ്ങളിൽ ഏറെ സന്തോഷവതിയായി കാണുമ്പോൾ വിദ്യാർഥി പയ്യൻ ആകട്ടേ നാണം കുണുങ്ങി മുഖം പോലും താഴ്ത്തി നില്ക്കുന്നു

വിദ്യാർത്ഥി ടീച്ചറുടെ മുടിയിൽ സിന്ദൂരം ഇടുന്നതും റോസാപ്പൂവ് വാഗ്ദാനം ചെയ്യുന്നതും കാണാം.പരസ്‌പരം ജീവിതപങ്കാളിയായി സ്വീകരിച്ചുകൊണ്ട് പ്രൊഫസറും വിദ്യാർത്ഥിയും ഒപ്പിട്ട ഒരു യൂണിവേഴ്‌സിറ്റി ലെറ്റർഹെഡും വൈറലായിട്ടുണ്ട്. ഓരോ വശത്തുനിന്നും മൂന്ന് സാക്ഷികളുടെ ഒപ്പും ഇതിലുണ്ട്.

ക്ലാസ് മുറിക്കുള്ളിൽ വിവാഹം കഴിക്കുന്നതായി കാണിക്കുന്ന നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്, ഇത് ‘ഹൽദി’ പോലുള്ള വിവാഹ ചടങ്ങുകളും മാല കൈമാറലും സർവ്വകലാശാല അധികൃതരെ ജാഗ്രതയിലാക്കി.കൊൽക്കത്തയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള നാദിയയിലെ ഹരിംഗട്ട ടെക്‌നോളജി കോളേജിലെ സൈക്കോളജി വിഭാഗത്തിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മൗലാന അബുൽ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top