കൊച്ചി: ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടനയായ അമ്മ.. വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റി ഭാരവാഹിയായ ജയന്‍ ചേര്‍ത്തല.

‘ഏത് നടനില്‍നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യമായാണെങ്കിലും ‘അമ്മ’യില്‍ ആ പേര് അറിയിച്ചാല്‍ തീര്‍ച്ചയായും അതിനെതിരെ നടപടിയെടുക്കും. കമ്മിറ്റിയില്‍ ഐകകണ്‌ഠേന ഇതുസംബന്ധിച്ച് തീരുമാനം എടുത്തു. ഒരിക്കലും ‘അമ്മ’യ്ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല. പരസ്യമാക്കാന്‍ ആ കുട്ടിക്ക് ചിലപ്പോള്‍ മടി കാണും, രഹസ്യമായി ഞങ്ങളെ അറിയിച്ചാല്‍ മതി. പേര് തന്നാല്‍ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവും’, ജയന്‍ ചേര്‍ത്തല പറഞ്ഞു.


