നഗ്നതാ പ്രദർശനവും അസഭ്യം പറച്ചിലും നടത്തി വീണ്ടും വിവാദ കുരുക്കിലായിരിക്കുകയാണ് നടൻ വിനായകൻ. വിനായകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ക്ഷമാപണവുമായി വിനായകൻ രംഗത്തെത്തി.
സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫ്ളാറ്റിൻ്റെ ബാൽക്കണയിൽ നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.