Kerala
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍. കണ്ണൂര്‍ ചാലാട് സ്വദേശി എം.പി.അനില്‍കുമാറിനെ ആണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.
പെട്രോള്‍ പമ്പിനായി ഭൂമി തരംമാറ്റാന്‍ ചെന്നവരോടാണ് രണ്ട് ലക്ഷം രൂപ അനില്‍കുമാര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത് ആയിരുന്നു പെട്രോള്‍ പമ്പ് വരേണ്ടത്. ഇതിനായി വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
ആദ്യ ഗഡുവായി 50000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാര്‍ പണം നല്‍കുന്നതിന് പകരം നേരെ വിജിലന്‍സിലേക്കാണ് നേരെ പോയത്. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം കൈക്കൂലിയുടെ ആദ്യഘഡു നല്‍കാനെത്തിയപ്പോള്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു