Kerala

വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ ആശ്വാസധനം എത്തിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള സഹായധനം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ഉരുള്‍പ്പൊട്ടലില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് മാസവാടകയിനമായി പ്രതിമാസം 6000 രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇത് ലഭിക്കാതായതോടെയാണ് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.

ദുരന്തത്തിനിരയായ എഴുപതോളം കുടുംബങ്ങള്‍ വാടക വീടുകളിലാണ് കഴിയുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന സമയത്ത് തന്നെയാണ് വിലങ്ങാടും ഉരുള്‍പൊട്ടിയത്. വിലങ്ങാടിനെയും പരിഗണിക്കാം എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 10000 രൂപ ധനസഹായം എന്ന് അറിയിച്ചിരുന്നെങ്കിലും 5000 രൂപമാത്രമാണ് ലഭിച്ചത്. കൃഷി ഭൂമി നഷ്ടമായവര്‍ക്ക് അതിനുള്ള സഹായവും ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി ദുരിതബാധിതരും നാട്ടുകാരും രംഗത്തുവന്നത്.

വിലങ്ങാടുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ഇന്നു വിലങ്ങാട് സന്ദര്‍ശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top