രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിജയ്യുടെ തീരുമാനം തമിഴ് സിനിമാലോകത്തിന് തന്നെ വലിയ നഷ്ടമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഗില്ലി മാത്രം മതി നടന്റെ സ്വീകാര്യത എന്തെന്ന് വ്യക്തമാക്കാൻ. ഇപ്പോഴിതാ ഗില്ലി റീ റിലീസിന്റെ വിതരണക്കാർ നടനോട് നടത്തിയ അഭ്യർത്ഥനയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സിനിമയ്ക്ക് തിയേറ്ററുകളിൽ ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേൽ വിജയ്യെ കണ്ടിരുന്നു. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ സന്തോഷം പങ്കുവെച്ച ശേഷം ശക്തിവേൽ നടനോട് ‘രാഷ്ട്രീയത്തിനിടയിലും വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം’ എന്ന് അഭ്യർത്ഥിച്ചു.
ബിസിനസിനപ്പുറം വിജയ് സിനിമകൾ ആരാധകർക്ക് ഒരു ആഘോഷമാണ്. ആരാധകർക്ക് ആഘോഷിക്കാൻ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ശക്തിവേലിന്റെ അഭ്യർത്ഥന. ഇതിന്റെ വീഡിയോ ശക്തി ഫാക്ടറിയുടെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിജയ് ചിരിച്ചുകൊണ്ട് അഭ്യർത്ഥനയ്ക്ക് തലയാട്ടുന്നതും വീഡിയോയിൽ കാണാം.