India

വിജയ് അടുത്ത സുഹൃത്ത്, രാഷ്ട്രീയ പ്രവേശനത്തിന് ആശംസകള്‍ അറിയിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: നടന്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കുട്ടിക്കാലം മുതല്‍ വിജയ് യെ അറിയാമെന്നും അടുത്ത സുഹൃത്താണ് എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തില്‍ ഉദയനിധി സ്റ്റാലിന്‍ വിജയം ആശംസിച്ചു.

വിജയ് ര്‍ഷങ്ങളായുള്ള സുഹൃത്താണ്. കുട്ടിക്കാലം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമ തന്നെ അദ്ദേഹത്തെ നായകനാക്കിയുള്ളതായിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പുതിയ തുടക്കത്തിന് അദ്ദേഹത്തിന് ആശംസ അറിയിക്കുന്നു. ഉദയനിധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top