Kerala

തിരുവനന്തപുരത്ത് ആരാധകരുടെ അതിരുകടന്ന ആവേശം; വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

Posted on

പുതിയ ചിത്രമായ ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ പൊതിഞ്ഞത് ജനസാ​ഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version