Kerala

ഉപരാഷ്ട്രപതി കേരളത്തിലേക്ക്; ശനിയാഴ്ച തിരുവനന്തപുരത്തെത്തും

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജൂലൈ ആറിന് തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ പന്ത്രണ്ടാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും ഒപ്പമുണ്ടാകും.

ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഐഐഎസ്ടിയിലേക്ക് പോകും.

മൂന്ന് മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. ഞായറാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top