കോഴിക്കോട്: വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാൻ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ.

മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ. വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫാത്തിമ തഹ്ലിയ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാൻ വാവ സുരേഷിനെ വിളിക്കണം.
അയാളുടെ വീടിന് മുമ്പിൽ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോർഡെഴുതി വെക്കണം.
വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവർക്ക് ആന്റി വെനം ഇൻജെക്ഷൻ നൽകണം.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളിൽ നിന്നും രക്ഷപ്പെടാൻ വർഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്കാരിക കേരളം ഒന്നടങ്കം ശബ്ദമുയർത്തണം.