മലപ്പുറം പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ. ഫേസ്ബുക്കിലൂടെയാണ് ബാലകൃഷ്ണൻ പെരിയ രൂക്ഷമായ വിമർശനമുയർത്തിയത്.

മകനെ രക്ഷപ്പെടുത്താൻ വേണ്ടി ഈ നാടിൻ്റെ ഹൃദയത്തെ കീറിമുറിക്കാതിരിക്കൂ എന്നും നവോത്ഥാനത്തിന്റെ ശംഖനാദം മുഴക്കിയ ഗുരുദേവൻ്റെ നാമത്തിലാണ് ഈ പൂണ്ടുവിളയാട്ടം എന്നത് ലജ്ജിപ്പിക്കുന്നതാണ് എന്നും ബാലകൃഷ്ണൻ വിമർശിച്ചു.
88ന്റെ ആവേശത്തിൽ പറഞ്ഞുപോയതാണെങ്കിൽ പരാമർശം പിൻവലിച്ച് അഭിമാനമുയർത്തുകയെന്നും അതല്ലെങ്കിൽ കുമാരനാശാൻ ഇരുന്ന ആ മഹിതമായ കസേരയിൽ നിന്ന് താഴെയിറങ്ങി സംസാരിക്കുക എന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

