Kerala
നിങ്ങള്‍ക്ക് കേള്‍വിക്ക് എന്തെങ്കിലും തകരാറുണ്ടോ?; മാസപ്പടി വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി.
വിഷയുമായി ബന്ധപ്പെട്ട ആദ്യ ചോദ്യത്തിന് അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാല്‍ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇതുസംബന്ധിച്ച് തുടര്‍ചോദ്യത്തിന് മുഖ്യമന്ത്രി രോഷാകുലനായി. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേള്‍വിക്കുറവുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു.