Kerala

എക്സാലോജിക്ക്-സിഎംആർഎൽ ഇടപാട്; അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടു

Posted on

തിരുവനന്തപുരം: എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ ബാംഗ്ലൂർ ആർഒസി ആവശ്യപ്പെട്ടിരുന്നു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻെറ പരിധിയിൽ വരുന്ന വിഷയങ്ങളുളളതിനാൽ ഇ ഡി അന്വേഷണവും വേണമെന്ന് ശുപാർശ ചെയ്തിരുന്നു . എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ അടിമുടി ദുരൂഹമാണെന്നും ആർഒസി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version