Kerala
വീണക്കെതിരെ ഇ.ഡി നടപടിക്ക് സാധ്യതയുണ്ടല്ലോ, ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
തൃശ്ശൂര്‍ : മകള്‍ വീണക്കെതിരെ മാസപ്പടി കേസില്‍ ഇ ഡി നടപടിക്ക് സാധ്യതയുണ്ടല്ലോയെന്ന ചോദ്യത്തിന് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി. നിങ്ങള്‍ക്ക് അങ്ങനെയൊരു തോന്നലുണ്ടെങ്കില്‍ അതുമായി നടന്നോളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടി. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഇന്നലെ അദ്ദേഹം മാധ്യമങ്ങളെ കണ്ടത്തിനിടെയായിരുന്നു സംഭവം.
കടമെടുപ്പ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന് തോല്‍വിയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കടമെടുക്കാന്‍ അനുമതി ലഭിച്ചില്ലെങ്കിലും കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത് നേട്ടമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നിക്ഷേപകര്‍ക്ക് പണം എന്ന് മടക്കി നല്കാനാകുമെന്നത്തിന് മുഖ്യന് മറുപടി പറയാനായില്ല. പ്രധാനമന്ത്രി കഴിഞ്ഞദിവസം കരുവന്നൂരിലെ ഇരകള്‍ക്ക് പണം മടക്കി നല്കാന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പ്രതീക്ഷിച്ചവര്‍ നിരാശരായി.