Kerala

‘ഇടത് ഭരണം അധോലോക സംഘങ്ങൾക്ക് കുടപിടിക്കുന്നു’; മനു തോമസ് വിഷയത്തില്‍ വി ഡി സതീശൻ

തിരുവനന്തപുരം: അധോലോക സംഘങ്ങൾക്ക് മുഴുവൻ ഇടതുഭരണം കുടപിടിച്ചു കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്.

സിപിഐഎം സൈബർ ഹാൻഡിലുകൾ പരസ്പരം പോരടിക്കുകയാണ്. മനു തോമസിന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. കേരളം ഭരിക്കുന്ന പാർട്ടിയുടെ തനിനിറമാണ് പുറത്തായത്. ടി പി കേസ് പ്രതികൾ സിപിഐഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കാലങ്ങളായി സർക്കാരിനെതിരെയും സിപിഐഎമ്മിനെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇവയെല്ലാം. പി ജയരാജനും മകനുമെതിരെ ഉയർത്തിയിരിക്കുന്നത് വലിയ വെളിപ്പെടുത്തലുകളാണ്. മനു തോമസിന് ഇപ്പോൾ ജീവന് ഭീഷണിയുണ്ട്. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഭീഷണിയുമായി വരുന്നത്. ശുഹൈബ് വധത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത് ആകാശ തില്ലങ്കേരിയാണ്. അതേ ആകാശ് തില്ലങ്കേരി ഇപ്പോൾ പാർട്ടിക്ക് വേണ്ടി വാദിക്കുന്നു. ആരോപണമുന്നയിക്കുന്നത് വെറും സാധാരണക്കാരനല്ല. ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചയാളാണ് ഷാജറെന്നും സതീശൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top