Kerala

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്: വി ഡി സതീശന്‍

തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ ‘വിവരദോഷി’ പരാമർശത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും വി ഡി സതീശന്‍ സിപിഐഎമ്മിനെ പരിഹസിച്ചു.

‘ധാര്‍ഷ്ട്യമില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന ബിഷപ്പിനെയല്ലേ നിങ്ങളുടെ മുഖ്യമന്ത്രി വിവരദോഷിയെന്ന് വിളിച്ചത്. ഞാന്‍ ഇനി ഒന്നും പറയുന്നില്ല. പറഞ്ഞാല്‍ അണ്‍പാര്‍ലമെന്ററിയാവും. മുഖ്യമന്ത്രി പലകാലത്തായി ഉപയോഗിച്ച വാക്കുകളുണ്ട്. സംസാരിക്കുന്ന വാക്കുകള്‍ നിയമസഭാ രേഖയില്‍ നിന്നും നീക്കം ചെയ്യപ്പെടരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. പിതാവിനെ വിവരദോഷിയെന്ന് വിളിച്ചപ്പോള്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പാവം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അല്ലാതെ ആരെയും കണ്ടില്ലല്ലേ. ഒറ്റ എംഎല്‍എയെയും മന്ത്രിയെയും കണ്ടില്ല. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.’ വി ഡി സതീശന്‍ പറഞ്ഞു

സാമൂഹിക പെന്‍ഷന്‍ അടക്കമുള്ള ജനക്ഷേമ വിഷയങ്ങള്‍ അല്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ മുന്‍ഗണനയെന്തണെന്നും വി ഡി സതീശന്‍ ചോദിച്ചു. ’14 ജില്ലാ കമ്മിറ്റിയിലും ഇപ്പോള്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട് എന്താണ് നിങ്ങളുടെ പ്രയോരിറ്റി എന്ന്. വാര്‍ത്ത ശെരി ആണെങ്കില്‍ മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി സിപിഐഎം സംസ്ഥാന സമിതിയില്‍ പോലും ചോദിക്കുകയാണ് ഇക്കാര്യം. സാമൂഹികക്ഷേമ പെന്‍ഷന്‍ തുക കൂട്ടാന്‍ പോയിട്ട്, നിലവിലെ പെന്‍ഷന്‍ പോലും കൊടുക്കാന്‍ പറ്റുന്നില്ല. സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ല. സര്‍ക്കാരിന്റേത് നിഷേധാത്മാക സമീപനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top