Kerala

മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് വിഡി സതീശൻ, സഭയിൽ നാടകീയ രംഗങ്ങൾ

കൂത്താട്ടുകുളം നഗരസഭയില്‍ വനിത കൗണ്‍സില‍ർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം അവതരിപ്പിച്ചതിനെ തുടർന്ന് നിയമസഭയിൽ നാടകീയ രംഗങ്ങൾ.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയതിനെയും മൈക്ക് മ്യൂട്ട് ചെയ്തതിനെയും തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസയച്ച് അനൂപ് ജേക്കബ് എംഎൽഎയാണ് ആവശ്യപ്പെട്ടത്.

എന്നാൽ, സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തുവെന്നും കൗൺസിലറുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചർച്ച ചെയ്യേണ്ടതില്ല. ക്രമസമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ നടപടിയും സ്വീകരിച്ചു. നിലവിൽ സംഘർഷ സാധ്യതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top