തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും അതിനിടെ പ്രതികരിക്കുന്നത് അപക്വമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ എം വിജയന്‍ എഴുതിയെന്ന് പറയുന്ന കത്ത് രണ്ട് ദിവസം മുമ്പ് കിട്ടി. അവ്യക്തതയുള്ള ഭാഗങ്ങള്‍ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും ചോദിച്ചറിഞ്ഞു. കത്ത് കിട്ടിയിട്ടില്ലെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. കത്ത് കിട്ടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്‍ എം വിജയന്റെ കുടുംബാംഗത്തോട് മോശമായി പെരുമാറിയെന്ന ആരോപണവും പ്രതിപക്ഷ നേതാവ് തള്ളി. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ല. കത്തിലെ ഭാഗങ്ങളില്‍ അവ്യക്തതയുണ്ടായിരുന്നു. അത് ചോദിച്ചറിഞ്ഞു. ഭീഷണിയുടെ രൂപത്തില്‍ അവരെന്നോട് സംസാരിച്ചു. അതൊന്നും വിലപ്പോവില്ല. സൗമ്യമായാണ് മറുപടികൊടുത്തത്. അവര്‍ ആഗ്രഹിക്കുന്ന ഉത്തരം എന്റെ കൈയ്യില്‍ നിന്നും കിട്ടി കാണില്ല.
കെപിസിസി നേതൃത്വവുമായി ആലോചിച്ച് മറുപടി പറയാമെന്നാണ് പറഞ്ഞത്. അവര്‍ക്ക് മറ്റെന്തെങ്കിലും താല്‍പര്യം ഉണ്ടാവാം എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.