Kerala
മൃദംഗനാദം പരിപാടി; സംഘാടകര്‍ക്ക് സിപിഐഎം ബന്ധമെന്ന് വി ഡി സതീശന്‍
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
പ്രതികളെ പേടിച്ച് മനുഷ്യാവകാശ കമ്മീഷനെ മറയാക്കി സര്‍ക്കാര്‍ പരോള്‍ അനുവദിക്കുകയായിരുന്നു. പ്രതികള്‍ ടി പി കേസിന്റെ ഗൂഢാലോചന പുറത്തുവിടുമെന്ന ഭയമാണ് സര്‍ക്കാരിന്. പ്രതികള്‍ സhര്‍ക്കാരിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്.
ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. സുരക്ഷ പൊലീസ് പരിശോധിക്കണമായിരുന്നു. പൊലീസിന് അനാസ്ഥ സംഭവിച്ചിട്ടുണ്ട്. സംഘാടകര്‍ തട്ടിപ്പ് നടത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.