ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ച ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
“കേസില്‍ തുടര്‍ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. പിന്‍വാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി. അടിയന്തിരമായി മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണം. സജി ചെറിയാനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി തെറ്റായിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ നിലപാടാണ് ഹൈക്കോടതി ശരിവച്ചത്.” -വി.ഡി.സതീശന്‍ പറഞ്ഞു.