കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണങ്ങളെ ഗൗരവമായെടുക്കുന്നില്ലെന്ന് വി ഡി സതീശന്‍. അതേസമയം, തനിക്ക് പറയാനുളളത് പാര്‍ട്ടിയില്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
വിമര്‍ശനം മയപ്പെടുത്തുമ്പോള്‍ തന്നെ തനിക്ക് പറയാനുളളത് പാര്‍ട്ടിയിൽ പറയുമെന്നതായിരുന്നു ചാണ്ടി ഉമ്മൻ്റെ പുതിയ പ്രതികരണം. തുടർന്നായിരുന്നു ചാണ്ടി ഉമ്മന് സതീശന്‍ മറുപടി നൽകിയത്. കെ.സി. വേണുഗോപാലിന്‍റെ പിന്തുണയോടെ വി.ഡി. സതീശന്‍ പാര്‍ട്ടിയെ കൈപ്പിടിയിലാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കോൺഗ്രസിലെ പല നേതാക്കള്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.
അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇതിൻ്റെയൊക്കെ പ്രതിഫലനം കോണ്‍ഗ്രസ്രാ ഷ്രീയത്തില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.