Kerala

എസ്എഫ്‌ഐ കൊടുംക്രിമിനലുകളെ പുറത്താക്കണം; കേരള വിസിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

കേരള സര്‍വകലശാല കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐ ആക്രമണത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റല്‍ ഇടിമുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കാമ്പസിലും ഹോസ്റ്റല്‍ പരിസരത്തും സി.സി ടി.വി നിരീക്ഷണം കര്‍ശനമാക്കണം. വിദ്യാര്‍ത്ഥികളുടെ സരുക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കാമ്പസില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വലിയ അതിക്രമമാണ് നടക്കുന്നതെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ രാത്രി വനിതാ ഹോസ്റ്റലില്‍ നിന്നും വിളിച്ചിറക്കി ഒന്നൊന്നര മണിക്കൂര്‍ വരെ ഇരുത്തി കരയിപ്പിക്കുന്നതും കാമ്പസില്‍ പതിവാണ്. കോഴ്‌സ് കഴിഞ്ഞിട്ടും ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികളടക്കം തുടരുകയാണ്. എസ്എഫ്‌ഐക്ക് അധ്യാപകര്‍ പൂര്‍ണ്ണപിന്തുണ നല്‍കുകയാണ്. പാര്‍ട്ടിക്കാരല്ലാത്തവരുടെ തീസിസില്‍ അധ്യാപകര്‍ ഒപ്പിടില്ലെന്നും അറ്റന്‍ഡന്‍സ് വെട്ടിക്കുറയ്ക്കുമെന്നും വ്യാപക പരാതിയുണ്ടെന്ന് ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top