തിരുവനന്തപുരം: വിസി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ചാന്‍സലര്‍ ആവശ്യപ്പെട്ട പ്രതിനിധിയെ നല്‍കാന്‍ വൈസ് ചാന്‍സലര്‍ പ്രത്യേക സെനറ്റ് യോഗം വിളിച്ചു. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി സര്‍വകലാശാലാ പ്രതിനിധികളെ നല്‍കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗവര്‍ണറുടെ നിര്‍ദേശിച്ചിരുന്നു. ചാന്‍സലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാന്‍സലറുടെ നീക്കം
സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനായുള്ള സെനറ്റ് യോഗം ഫെബ്രുവരി 16-ന് വിളിച്ചുചേര്‍ക്കാന്‍ രജിസ്ട്രാര്‍ക്ക് വി സി മോഹനന്‍ കുന്നുമ്മല്‍നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ബില്ലുകളില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ വി സി നിയമനത്തില്‍ നടപടികള്‍ വേണ്ടതില്ല എന്നായിരുന്നു സിപിഎം തീരുമാനം. ഇതിന് വിരുദ്ധമായി സെനറ്റ് യോഗം ചേരുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും.