Kerala

കോട്ടയത്ത് മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനാപകടം, എരുമേലി സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഴൂർ: ദേശീയപാതയിൽ പതിനേഴാംമൈൽ ഇളമ്പള്ളി കവലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു.

എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്. മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിലായിരുന്നു മകൾ നെഫ്‌ലയുടെ വിവാഹം. വിവാഹത്തിനുശേഷം വൈകീട്ട് കോട്ടയം കുടയംപടിയിലുള്ള വരന്‍റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങി വരുമ്പോഴായിരുന്നു കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

ദേശീയപാതയിൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരിക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top