India
മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന ലോകത്തിന് ഗുരു നൽകിയ സന്ദേശം ഏറെ പ്രസക്തം; ഫ്രാൻസിസ് മാർപാപ്പ
നവംബര്‍ 29-30 തീയതികളിലായി വത്തിക്കാൻ സിറ്റിയല്‍ ശിവഗിരി മഠം വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളിൽനിന്നുള്ള സമ്മേളനത്തിൽ വർഗം, മതം, സംസ്കാരം എല്ലാത്തിനും അതീതമായി മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശമാണ് ശ്രീനാരായണഗുരു പകർന്നു നൽകിയത് എന്ന് മാർപാപ്പ.
പ്രതിനിധികളുടെ സ്നേഹസംഗമത്തോടെയാണ് വത്തിക്കാൻ സിറ്റിയിൽ സർവമത സമ്മേളനത്തിനു തുടക്കമായത്.ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു എന്നും മാർപാപ്പ പറഞ്ഞു.
അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരു ലോകത്തിന് നൽകിയ എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.