വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്.

നിയമനടപടികൾ ഏകോപിപ്പിക്കുക ഉദ്ദേശം. കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും. ഇന്ന് ഉച്ചക്ക് ഡൽഹിയിലേക്ക് തിരിക്കും.
വഖഫ്- സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. കബിൽ സിബലുമായി നാളെ ചർച്ച നടത്തും. ഇതേ പ്രശ്നം മറ്റ് കമ്യൂണിറ്റിയിലേയ്ക്കും വരും. ഉദേശ്യം രാഷ്ട്രീയമാണ്. മുനമ്പം പ്രശ്നം ഇവിടെ തന്നെ തീർക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്താൽ എല്ലാ പിന്തുണയും നൽകും.

