തിരുവനന്തപുരം: വഖഫ് ബില്ലിനെ പിന്തുണക്കണമെന്ന കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതി(കെസിബിസി)യുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ്.

തങ്ങളെ നേരിട്ട് ബാധിക്കാത്ത വഖഫ് ബില്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് അത്തരം നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തതെന്ന് താര ചോദിച്ചു. ഇത്ര കിടന്നു തിളക്കുന്നവര്‍, അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളുടെ നിയന്ത്രണവും സംരക്ഷണവും ഉറപ്പുവരുത്തുന്ന ‘ചര്‍ച്ച് ബില്‍’ നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും ഫെയ്‌സ്ബുക് കുറിപ്പില്‍ ചോദിച്ചു.

