ചെങ്ങന്നൂർ: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.
ഏറെ നേരം തുടർന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കുട്ടികൾ ഉൾപ്പടെ ഉണ്ടായിരുന്ന ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്.
ഇതിൽ ഒരാളുടെ മൂക്ക് പൊട്ടി രക്തസ്രാവം ഉണ്ടായി. എന്നാൽ മർദ്ദനമേറ്റിട്ടും ഇയാൾ ആക്രമണം തുടരുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ബ്രിജേഷ് സത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കയ്യാങ്കളി. ഏറ്റുമുട്ടിയ യാത്രക്കാരെ ചെങ്ങന്നൂർ പൊലീസിന് കൈമാറി. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.