ലഖ്‌നൗവിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് (22346) നേരെ അജ്ഞാതർ കല്ലെറിഞ്ഞു. ബുധനാഴ്ച രാത്രി വാരണാസിയിലാണ് സംഭവം. ബുധനാഴ്ച രാത്രി 8.15 ഓടെ പ്രതികൾ ട്രെയിനിൻ്റെ സി 5 ൻ്റെ ജനൽ ഗ്ലാസ് കല്ലെറിഞ്ഞ് കേടുവരുത്തിയതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
22346 നമ്പർ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതായാണ് ഇന്ത്യൻ റെയിൽവേയിൽ നിന്ന് ലഭിച്ച വിവരം. ലഖ്‌നൗവിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ബനാറസിനും കാശിക്കും ഇടയിലുള്ള റോഡിൽവച്ച് അജ്ഞാതർ കല്ലെറിഞ്ഞതായാണ് വിവരം. രാത്രി 20.15ഓടെയാണ് കല്ലേറുണ്ടായത്. സംഭവം പുറത്തറിഞ്ഞതോടെ ആർപിഎഫ് നടപടി സ്വീകരിച്ചു.
ലഖ്‌നൗവിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് (22346) നേരെ അജ്ഞാതർ കല്ലെറിഞ്ഞു. ബുധനാഴ്ച രാത്രി വാരണാസിയിലാണ് സംഭവം. ബുധനാഴ്ച രാത്രി 8.15 ഓടെ പ്രതികൾ ട്രെയിനിൻ്റെ സി 5 ൻ്റെ ജനൽ ഗ്ലാസ് കല്ലെറിഞ്ഞ് കേടുവരുത്തിയതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 22346 നമ്പർ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതായാണ് ഇന്ത്യൻ റെയിൽവേയിൽ നിന്ന് ലഭിച്ച വിവരം. ലഖ്‌നൗവിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ബനാറസിനും കാശിക്കും ഇടയിലുള്ള റോഡിൽവച്ച് അജ്ഞാതർ കല്ലെറിഞ്ഞതായാണ് വിവരം. രാത്രി 20.15ഓടെയാണ് കല്ലേറുണ്ടായത്. സംഭവം പുറത്തറിഞ്ഞതോടെ ആർപിഎഫ് നടപടി സ്വീകരിച്ചു.