India

6 വന്ദേഭാരത് ട്രെയിനുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

റാഞ്ചി: ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ,യുപി സംസ്ഥാനങ്ങൾക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. 660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ വലിയ രീതിയിലുള്ള റാലി ഇന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും ഇന്ന് നടന്നു. ഇതോടെ രാജ്യമെമ്പാടുമായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 60 ആയി. 120ഓളം ട്രിപ്പുകളാണ് വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ 280 ജില്ലകളിലൂടെ നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top