Kottayam

കാർഗിൽ വിജയ് ദിവസം ധീര ജവാൻമാരുടെ സ്മരണയ്ക്കായി 3 വൃക്ഷതൈ നട്ട് വലവൂർ സ്ക്കൂൾ ആഘോഷിച്ചു

Posted on

പാലാ: വലവൂർ:ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിവാദ്യം ചെയ്തും സ്മൃതി പഥങ്ങളിൽ അവ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയും വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. പാല അൽഫോൻസ കോളേജിലെ എൻസിസി കേഡറ്റുകളാണ് ഇതിന് നേതൃത്വം നൽകിയത്.

മരണമടഞ്ഞ 527 ധീരസൈനികരുടെയും മറ്റ് ത്രിതല സൈനികരുടെയും പോരാട്ടവീര്യ ഓർമ്മകൾക്ക് ആദരവായി ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡ്യ, റൈഫിൾമാൻ സഞ്ജയ് കുമാർ എന്നിവരുടെ പേരുകളിട്ട മൂന്ന് വൃക്ഷത്തെകൾ നടുകയും ചെയ്തു. തുടർന്ന് എൻ സി സി സീനിയർ കേഡറ്റ് വർഷയുടെ നേതൃത്വത്തിൽ കാർഗിൽ വാർ അവയർനെസ് പ്രസന്റേഷൻ നടന്നു.എൻ സി സി കേഡറ്റുകളായ റിച്ച ബ്രിജിത് ടോം,
അയോണ എം ദിനേഷ്,
ആഷ്മി ജേക്കബ്,


വിസ്മയ യു എന്നിവരും ഒപ്പം ചേർന്നു. ആഘോഷങ്ങൾക്ക് ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ , സീനിയർ അസിസ്റ്റന്റ് പ്രിയ സെലിൻ തോമസ്, നേച്ചർ ക്ലബ് സെക്രട്ടറി ഷാനി മാത്യു, അൽഫോൻസ കോളജ് എൻ സി സി കോ ഓർഡിനേറ്റർ Lt.അനു ജോസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version