വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നുസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. “വരമാണ് വലവൂർ” എന്ന് പേരിട്ട പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തെ നടുന്നതിന്റെ ഉദ്ഘാടനം
കരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ചു ബിജു, കേണൽ കെ എൻ വി ആചാരി എന്നിവർ മാവിൻ തൈ നട്ട്കൊണ്ട് നിർവഹിച്ചു. തുടർന്ന് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി . സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
കേണൽ കെ എൻ വി ആചാരിയുടെ നേതൃത്വത്തിൽ രാമപുരം ലയൺസ് ക്ലബ്ബ് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പ്ലേറ്റുകളും ഗ്ലാസുകളും വിതരണം ചെയ്തു. രാമപുരം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മനോജ് കുമാർ കെ , സർവീസ് സെന്റർ ചെയർമാൻ രമേശ് നായർ , ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ , പിടി എ വൈസ് പ്രസിഡണ്ട് ബിന്നി ജോസഫ്, എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് ,എം പി ടി എ പ്രസിഡന്റ് റെജി സുനിൽ എന്നിവർ സംബന്ധിച്ചു .