Kerala

വൈക്കം സർക്കിൾ ഇൻസ്പെക്‌ടറെ സ്ഥലംമാറ്റി

കോട്ടയം: വൈക്കത്ത് വഴിയോരകച്ചവട ,തൊഴിലാളി സമരത്തിൽ നേതൃത്വം നൽകിയ സിപി ഐ നേതാക്കളെ മർദ്ദിക്കുകയും സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ വൈക്കം എംഎൽഎ യോട് അപമര്യാദയായി പെരുമാറുകയും ചെയ്ത വൈക്കം സർക്കിൾ ഇൻസ്പെക്ടറെ വൈക്കത്തുനിന്നും സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കി.

സംഭവത്തിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു കോട്ടയം ജില്ലാ പോലീസ് ചീഫിന് നൽകിയ പരാതിയിൽ ഡിവൈഎസ്പി സാജുവർഗീസിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു.സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിആവശ്യ പ്പെട്ട് സി പി ഐനേതൃത്ത്വത്തിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് ബഹുജനമാർച്ചും നടത്തിയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top