Kerala
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
കോഴിക്കോട്: വടകര മുയിപ്പോത്ത് ടൗണില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിൻ്റെ സ്വീകരണ സ്ഥലത്ത് എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്.