കോഴിക്കോട്: കെ കെ ശൈലജയ്ക്കും എൽഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ വക്കീൽ നോട്ടീസയച്ച് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. “അശ്ശീല വിഡിയോയും ഫോട്ടോകളും താൻ പ്രചരിപ്പിച്ചു എന്നാണ് കെ കെ ശൈലജ പറഞ്ഞത്. ഇതിൻ്റെ പേരിൽ ചെയ്യാത്ത കാര്യത്തിന് തനിക്ക് നേരെ സൈബർ ആക്രമണമുണ്ടായി. പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെ’ന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം
രാഷ്ട്രീയ നേട്ടത്തിന് തന്റെ പ്രായമായ ഉമ്മയെ വരെ വലിച്ചിഴച്ചു; വക്കീൽ നോട്ടീസിൽ ഷാഫി പറമ്പിൽ
By
Posted on