Kerala

വടകരയിൽ വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വെറൈറ്റി നോട്ടീസ്

Posted on

കോഴിക്കോട്: വടകരയിൽ വോട്ടഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വെറൈറ്റി നോട്ടീസ്. കല്യാണക്കത്തിന്റെ രൂപത്തിലാണ് സ്ഥാനാർത്ഥിയുടെയും ചി​ഹ്നത്തിന്റെയും വോട്ടെടുപ്പ് ദിവസത്തിന്റെയും വിവരങ്ങൾ നൽകിയിരിക്കുന്നത്. ഈ വ്യത്യസ്ത കത്തിൽ ഷാഫി പറമ്പിലാണ് വരൻ, വധുവാകട്ടെ ജനാധിപത്യവും. ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാൻ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്ല്യാണകത്തില്‍ ആവശ്യപ്പെടുന്നു.

വെറൈറ്റി പ്രചാരണ തന്ത്രങ്ങളുമായാണ് ഷാഫി പറമ്പിൽ വടകരയിൽ മുന്നേറുന്നത്. പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗൾഫിലുമെത്തിയിരുന്നു. യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഷാഫി ഗൾഫിലെത്തിയത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്.

ഞായറാഴ്ച രാവിലെ പശുക്കടവില്‍ പ്രചാരണത്തിനെത്തിയ ഷാഫി കാർ മാറ്റി വച്ച് ജീപ്പോടിച്ചും ശ്രദ്ധ നേടിയിരുന്നു. രാവിലെ ഒന്‍പത് മണിയോടെ പശുക്കടവ് സെന്റ് തെരേസാസ് ചര്‍ച്ചിലെ സന്ദര്‍ശനം കഴിഞ്ഞ് അങ്ങാടിയില്‍ വോട്ട് ചോദിച്ച ശേഷം, പ്രവര്‍ത്തകര്‍ എത്തിയ ജീപ്പിന്റെ താക്കോല്‍ വാങ്ങി മുള്ളന്‍കുന്നിലേക്ക് സ്വന്തമായി ഓടിക്കുകയായിരുന്നു. വളഞ്ഞുപുളഞ്ഞ മലയോര വഴികളില്‍ കാത്തുനിന്നവര്‍ക്കെല്ലാം ജീപ്പ് നിര്‍ത്തി ഹസ്തദാനം ചെയ്യാനും ഷാഫി മറന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version