Kerala

വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാന ആക്രമണം; ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു

ത്യശ്ശൂർ : അതിരപ്പിള്ളി വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോ​ഗസ്ഥർ.

ജൂനിയർ വൈദ്യുതി വിഭാ​ഗം എൻജിനീയർ വിശ്വനാഥനും സഹപ്രവർത്തകരുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് ഉദ്യോ​ഗസ്ഥർ കാട്ടാനയുടെ ആക്രമണത്തിൽപ്പെട്ടത്. വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. ആക്രമണത്തിൽ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top