Kerala

പ്ലസ് വൺ പ്രതിസന്ധി, 16,000 മാധ്യമങ്ങളുടെ കണക്ക്, കുറവ് 7000 സീറ്റ് മാത്രമെന്ന് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിലെ കണക്കുകളിൽ ഉറച്ചുനിന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി.

മലപ്പുറത്ത് ഏഴായിരം സീറ്റുകൾ മാത്രമേ കുറവുള്ളൂവെന്നും 16000 സീറ്റ് കുറവുണ്ടെന്നത്  മാധ്യമങ്ങളുടെ കണക്കാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനപ്പുറമുള്ള കണക്ക് തന്റെ കൈയിലില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അധിക ബാച്ച് വിഷയത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top