തിരുവനന്തപുരം∙ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം കേരള നിയമസഭ പാസാക്കിയതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ആനയെയും കടുവയെയും മോദി ഇറക്കിവിട്ടതാണെന്ന് പ്രമേയം പാസാക്കാത്തത് ഭാഗ്യം. കേരളത്തിൽ അരി കിട്ടാതായാൽ, പെൻഷൻ മുടങ്ങിയാൽ, ആനയും കടുവയും ഇറങ്ങിയാൽ എന്തിനും മോദിയെ പഴി ചാരാൻ അപാര തൊലിക്കട്ടി വേണം. ജനങ്ങൾ വിഡ്ഢികളാണെന്ന് ധരിക്കരുത്. എന്തിനാണ് ഇങ്ങനെയൊരു വനം മന്ത്രിയും മുഖ്യമന്ത്രിയും ഭരണത്തിലിരിക്കുന്നത്?– വി.മുരളീധരൻ ചോദിച്ചു