Kerala

പാര്‍ട്ടി വിട്ട ശേഷം ജില്ലാ സെക്രട്ടറിക്ക് വട്ടായി; വി ജോയിയുടെ സകല ബോധവും പോയെന്ന് മധു മുല്ലശ്ശേരി

Posted on

തിരുവനന്തപുരം: തനിക്കെതിരെ സിപിഐഎം പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത് താനറിയുന്നത് ചാനൽ വഴിയാണെന്ന് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി. സമ്മേളനവുമായി ബന്ധപ്പെട്ട് 7 ലക്ഷം രൂപ പോയെന്നാണ് ആദ്യം പറഞ്ഞതെന്നും അത് ഡിവൈഎസ്പിയുടെ മുന്നിലെത്തിയപ്പോൾ ഒരു ലക്ഷം രൂപയായി കുറഞ്ഞുവെന്നും മധു മുല്ലശ്ശേരി  പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെയും മധു മുല്ലശ്ശേരി തുറന്നടിച്ചു. ജില്ലാ സെക്രട്ടറിയുടെ വേലകളാണ് നടക്കുന്നതെന്നായിരുന്നു മധു മുല്ലശ്ശേരിയുടെ പ്രതികരണം. താൻ പാർട്ടിയിൽ നിന്ന് പോയതിന് ശേഷം ജില്ലാ സെക്രട്ടറിക്ക് വട്ടായി എന്നാണ് തോന്നുന്നത്. ജില്ലാ സെക്രട്ടറിയുടെ സകല ബോധവും പോയി. താൻ ഒരു രൂപയും കൊടുക്കാനില്ല. സമ്മേളനവുമായി ബന്ധപ്പെട്ട് താൻ ഒരു രൂപയും പിരിച്ചിട്ടില്ല. സമ്മേളനത്തിൻ്റെ കൺവീനറായോ ചെയർമാനായോ താൻ പ്രവർത്തിച്ചിരുന്നില്ലെന്നും മധു മുല്ലശ്ശേരി വ്യക്തമാക്കി.

പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിമാരിൽ നിന്ന് താൻ പൈസ പിരിച്ചിരുന്നുവെന്നും മധു മുല്ലശ്ശേരി പറഞ്ഞു. 2,97,000 രൂപയാണ് തനിക്ക് അന്ന് ലഭിച്ചത്. ഇക്കാര്യം ഡിവൈഎസ്പിയുടെ മുന്നിൽ വ്യക്തമാക്കിയിരുന്നു. ലഭിച്ച പൈസ മുഴുവനും സമ്മേളനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. താൻ സിപിഐഎമ്മിൽ നിന്ന് മാറി ബിജെപിയിൽ ചേർന്നതാണ് സിപിഐഎമ്മിൻ്റെ പ്രശ്നമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version