Kerala

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പുനരധിവാസം മന്ദഗതിയിലാകുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പുനരധിവാസം മന്ദഗതിയിലാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുരന്തങ്ങളിലെ ഇരകളുടെ പേരില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലടിക്കരുതെന്നും രാഷ്ട്രീയമെല്ലാം ഉപേക്ഷിച്ച് ഒരുമിച്ച് നില്‍ക്കുന്നുവെന്ന ഒരു മനസമാധാനമെങ്കിലും അവര്‍ക്കുണ്ടാകണമെന്നും സതീശന്‍ പറഞ്ഞു. ക്രിയാത്മകമായ ഒരുപാട് നിര്‍ദേശം സര്‍ക്കാരിന് നല്‍കിയെന്നും എന്നിട്ടും അടിയന്തര പ്രമേയം നല്‍കിയത് കേന്ദ്ര അവഗണനയടക്കമുള്ള കാര്യങ്ങള്‍ സൂചിപ്പിക്കാനാണെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

‘കേന്ദ്രം വലിയ അവഗണനയാണ് കാണിക്കുന്നത്. പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്, അതിനുപ്പറത്തേക്കുള്ള നടപടികളിലേക്കും കടക്കണം. സര്‍ക്കാര്‍ കുറേക്കൂടി ഇടപെടല്‍ നടത്തണം. പുത്തുമലയിലും പെട്ടിമുടിയിലും കവളപ്പാറയിലും ദുരന്തമുണ്ടായിക്കഴിഞ്ഞപ്പോള്‍ സഹകരണമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയുണ്ടായില്ല. വേറെ പ്രശ്‌നം വന്നപ്പോള്‍ അതിന് പുറമേ നമ്മള്‍ പോയി. പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണം. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കണം’, സതീശന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top