Kerala
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; കേരളം മാതൃകയാണ്, അഭിമാനമാണ് ഈ മനുഷ്യർ: വി ഡി സതീശന്‍
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാൻ 34 കോടി സമാഹരിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. കേരളം മാതൃകയാണ്. അഭിമാനമാണ് ഈ മനുഷ്യരെന്നും വി ഡി സതീശൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
വെറുപ്പും വിഭജനവും വിതച്ച് വർഗീയതയിൽ നിന്നും രാഷ്ട്രീയം കൊയ്യാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് റഹീമിൻ്റെ മോചനത്തിനായി മലയാളികൾ രണ്ട് ദിവസം കൊണ്ട് സമാഹരിച്ച 34 കോടി രൂപയെന്ന് വി ഡി സതീശൻ പറഞ്ഞു. 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനാണ് കേരളം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിൻ്റെ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.