Kerala

മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്, ഞങ്ങൾ ആ ഒരു ലക്ഷം തിരിച്ചടപ്പിച്ചെന്ന്; വി ഡി സതീശൻ

പറവൂർ: നഗരസഭാ കൗൺസിലിന്റെ അനുവാദമില്ലാതെ നവകേരള സദസ്സിന് സെക്രട്ടറി ഒരു ലക്ഷം രൂപ നൽകിയതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. അനുമതിയില്ലാതെ അനുവദിച്ച തുക നവകേരള സദസ്സ് സംഘാടക സമിതിക്ക് തിരിച്ചടക്കേണ്ടി വന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘നവകേരള സദസ്സിന്റെ ഏഴ് വേദികളിലാണ് പ്രതിപക്ഷ നേതാവിന്റെ പറവൂർ നഗരസഭ. സദസ്സിന് ഒരു ലക്ഷം രൂപ നൽകിയെന്നു പറഞ്ഞ് മുഖ്യമന്ത്രി എന്നെ പരിഹസിച്ചത്. മുനിസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെയാണ് പണം കൊടുത്തതെന്നും അതിന് നിയമപരമായ സാധുത ഇല്ലെന്നുമായിരുന്നു എന്റെ മറുപടി. ഹൈക്കോടതി ഇത് ശരിെവച്ചു. മുഖ്യമന്ത്രിയോട് പറഞ്ഞേക്ക്… നവകേരള സദസ്സിന്റെ സംഘാടക സമിതിയെ കൊണ്ടുതന്നെ ഞങ്ങൾ ആ ഒരു ലക്ഷം രൂപ നഗരസഭയിൽ തിരിച്ചടപ്പിച്ചെന്ന്’.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top