കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അതുകൊണ്ടു തന്നെ നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ല. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടികളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്നും അല്ലാതെയുള്ള എല്ലാ വാര്‍ഷിക ആഘോഷ പരിപാടികളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെന്നും സതീശന്‍ വ്യക്തമാക്കി.

