ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണ നൽകാത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണം അഴിമതിയാണെന്നും സതീശൻ വ്യക്തമാക്കി.
കേരളം നികുതിവെട്ടിപ്പ്കാരുടെ പറുദീസ ആണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിൻ്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് ഡൽഹി സമരം. ഡൽഹിയിൽ പോയി സമരം ചെയ്താൽ അതിന്റെ പുറകെ പോകാൻ വേറെ ആളെ നോക്കിയാൽ മതി. സാമ്പത്തിക പ്രതിസന്ധി കേരളസർക്കാർ ഉണ്ടാക്കിയ കുഴപ്പമെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.