കോട്ടയം: കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറും തമ്മിൽ യോജിപ്പിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് ഒരു മഹാ പോരാട്ടത്തിന് പുറപ്പെടുകയാണെന്നും കോൺഗ്രസ് തോറ്റാൽ രാജ്യമാണ് തോൽക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള ബാധ്യത കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെ ഒരാൾ സഹായിച്ചാൽ തിരിച്ചും സഹായിക്കും. യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ ഒരെണ്ണത്തിനെയും വെറുതെ വിടില്ല. എല്ലാത്തിനെയും തൂക്കും. റബ്ബറിനെ കുറിച്ച് സംസാരിക്കാൻ ഞാൻ അഭിപ്രായം തേടുന്നത് ഫ്രാൻസിസ് ജോർജിനോടാണ്.
കോട്ടയം പാർലമെൻ്റ് സീറ്റിൽ ഉജ്ജ്വല വിജയം നേടിക്കൊണ്ടാണ് ചിലർക്ക് മറുപടി നൽകുന്നത്. ഫ്രാൻസിസ് ജോർജിൻ്റെ വിജയം ഒരു മധുര പ്രതികാരമായിരിക്കും. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആൻ്റോ ആൻ്റണി പത്തനംതിട്ടക്കാർക്കുണ്ടെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.