Kerala

പി വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി: വി ഡി സതീശൻ

Posted on

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 20 ൽ 20 സീറ്റും ലഭിക്കും. പി വി അൻവറിൻ്റേത് മോശമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

‘പിണറായി വിജയൻ പി വി അൻവറിനെ കൊണ്ട് പറയിപ്പിക്കുന്നതാണ്. പി വി അൻവർ വാ പോയ കോടാലി ആണ്. പി വി അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുകയാണ്’, വി ഡി സതീശൻ പറഞ്ഞു.
വാക്കത്തിയോടോ കോടാലിയോടോ ആരും ഫൈറ്റ് ചെയ്യില്ല. ഇത് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് ഫൈറ്റ് ചെയ്യുകയെന്നും വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല എന്നായിരുന്നു പി വി അൻവർ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version