ഉത്തർ പ്രദേശിലെ എല്ലാ മോസ്കുകൾക്കും വീണ്ടും തിരിച്ചടി. ആരാധനാലയങ്ങളിൽ നിന്നും ഉച്ച ഭാഷണികൾ പുറത്തേക്ക് വെച്ചിരിക്കുന്നത് സ്ഥിരമായി നീക്കം ചെയ്യും എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉച്ചഭാഷിണികൾക്ക് സ്ഥിരമായ ശബ്ദ നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾക്ക് ഉള്ളിൽ കേൾക്കുന്ന ശംബ്ദത്തിൽ ഉള്ളതാകണം സംവിധാനം. പുറത്തേക്ക് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നും യോഗി വ്യക്തമാക്കി
സർക്യൂട്ട് ഹൗസിൽ വികസന പദ്ധതികളും ക്രമസമാധാനവും അവലോകനം ചെയ്യുന്നതിനിടെ, ഹോളി ആഘോഷങ്ങൾക്കിടെ ഉയർന്ന ശബ്ദമുള്ള ഡിജെകൾ കർശനമായി നിരോധിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹോളി ആഘോഷങ്ങൾക്കും ഉയർന്ന ശബ്ദമുള്ള ഉച്ച ഭാഷീനി വേണ്ട. ഡി ജെ പാർട്ടികളും ഹോളിക്ക് ആവശ്യമില്ല. സമാധാനം ഉള്ള അന്തരീക്ഷത്തിന് ഒരു ആഘോഷവും തടസം ആകരുത്. രാത്രി 10 മുതൽ പുലർച്ചെ ആറ് വരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

