India
ഉത്തർപ്രദേശിൽ വൻ വിവാഹ തട്ടിപ്പ്
ലഖ്‌നൗ: യുപിയിൽ വൻ വിവാഹ തട്ടിപ്പ്. ചടങ്ങിൽ വധുക്കൾ മാല ചാർത്തുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തായത്. വരൻ്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിവാഹ തട്ടിപ്പ് നടത്തിയതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്. ചടങ്ങിൽ 568 ദമ്പതികൾ വിവാഹിതരായെങ്കിലും വധൂവരന്മാരായി വേഷമിടാൻ പലർക്കും പണം നൽകിയതായി പിന്നീട് കണ്ടെത്തിയിരുന്നു. വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം നൽക്കിയിരുന്നു