മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ തുടർന്ന് യുഎസ് സീക്രട്ട് സർവീസ് മേധാവി കിംബർലി ചീയറ്റിൽ രാജിവച്ചു. സുരക്ഷാ പാളിച്ചകൾ ഉണ്ടായി എന്ന പ്രാഥമിക നിഗമനത്തെ തുടർന്നാണ് രാജി. കിംബര്‍ലിയുടെ രാജി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ട്.
ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും പ്രധാനപ്പെട്ട വീഴ്ചകളിലൊന്നാണ് ഇതെന്നും കിംബർലി പറഞ്ഞിരുന്നു. ജനപ്രതിനിധി സഭ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രംപിന് സുരക്ഷ വർധിപ്പിച്ചിരുന്നു എന്നാണ് കിംബർലി വിശദമാക്കിയത്. സഭാസമിതിയുടെ ആദ്യ ഹിയറിംഗാണ് തിങ്കളാഴ്ച നടന്നത്.
ജൂലൈ 13നാണ് പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്. ഇരുപതുകാരന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ ചെവിയിൽ മുറിവേറ്റു. അക്രമിയെ സുരക്ഷാസേന വധിച്ചു.